തിരുവനന്തപുരം: സര്‍ക്കാര്‍ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായിപരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 2ന് തിരുവനന്തപുരം താലൂക്കില്‍ ജില്ലാ കളക്ടര്‍ പൊതുജന പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അദാലത്ത്. പരാതികള്‍ ജനുവരി 27 വൈകിട്ട് 5 വരെ തിരുവനന്തപുരം താലൂക്ക് പരിധിയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. മുക്കോല ജംഗ്ഷന്‍, പാപ്പനംകോട്, ലൈറ്റ്ഹൗസ് ജംഗ്ഷന്‍, പാങ്ങപ്പാറ, ശംഖുമുഖം, പാളയം ജംഗ്ഷന്‍, കുടപ്പനക്കുന്ന് ജംഗ്ഷന്‍, ഉളളൂര്‍, പൂജപ്പുര ജംഗ്ഷന്‍, മുട്ടത്തറ ജംഗ്ഷന്‍, മണക്കാട് ജംഗ്ഷന്‍, കോവളം, കുളത്തൂര്‍, കൊടുങ്ങാനൂര്‍ എന്നീ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരാതികള്‍ ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറസിംഗിലൂടെ നേരിട്ട് കേള്‍ക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ അവസരം പരമാവധി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍.എ അറിയിച്ചു.
