തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ മുഖേനയുളള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള പട്ടികജാതി/മറ്റര്‍ഹ/ഒ.ബി.സി/ജനറല്‍ വിഭാഗ വിദ്യാര്‍ഥികള്‍, ഇഗ്രാന്റ്‌സ് 3.0 വെബ് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും, അനുബന്ധരേഖകളും അടിയന്തരമായി അവരവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ അപേക്ഷകള്‍ പരിശോധിച്ച് ഓണ്‍ലൈന്‍ ആയി ജനുവരി 25നകം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിലേക്ക് അയക്കണമെന്നും ജില്ലാ പട്ടികജാതി വികസന അസിസ്റ്റന്റ് ഓഫിസര്‍ അറിയിച്ചു.