ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31 ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  വി.ഭാസ്‌കരന്‍  അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍  ജില്ലകളിലെ ഒരോ  നഗരസഭ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ഇന്നു(മേയ് 2)നിലവില്‍ വന്നു. മേയ് ഏഴ് മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. സൂക്ഷ്മ പരിശോധന 15. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17മാണ്. വോട്ടെടുപ്പ് മേയ് 31 രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന്  അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ ഒന്നിന്  രാവിലെ 10 മണി.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.      തിരുവനന്തപുരം- വിളപ്പില്‍ – കരുവിലാഞ്ചി, പത്തനംതിട്ട-  മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം  തെക്കേകര- പൊങ്ങലടി, എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്,   കോഴിക്കോട്- ഉള്ള്യേരി- പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍.
കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട,  ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴ ക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്,  മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി,  കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം,   കൊല്ലം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്ഞ്ചായത്തിലെ കോട്ടായി  വാര്‍ഡ്
 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് : മേയ് 4 വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം
ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും മേയ് 4 വൈകിട്ട് 5 മണിവരെ അവസരമുണ്ടായിരിക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കൊല്ലം, പാലക്കാട് ജില്ലകളിലെ    ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍  ജില്ലകളിലെ ഒരോ നഗരസഭാ വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.
അപേക്ഷകള്‍ ഓണ്‍ ലൈനായി (www.lsgelection.kerala.gov.in) സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് (ഫാറം 4) ഉള്‍ക്കുറിപ്പുകള്‍  തിരുത്തുന്നതിന് (ഫാറം 6) സ്ഥാനമാറ്റത്തിന് ഫാറം 7 മാണ് ഉപയോഗിക്കേണ്ടത്.  പേര് ഒഴിവാക്കുന്നതിന് (ഫാറം 5, 8) നേരിട്ട് അപേക്ഷിക്കേക്കണം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുളള യോഗ്യതാ തീയതിയായ 2018 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. അവകാശവാദങ്ങളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച് മേയ് 13 ന് അന്തിമപട്ടികയുടെ സപ്ലിമെന്ററിയായി മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:  തിരുവനന്തപുരം- വിളപ്പില്‍ – കരുവിലാഞ്ചി, പത്തനംതിട്ട-  മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്,  മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം തെക്കേകര- പൊങ്ങലടി, എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്,   കോഴിക്കോട്- ഉള്ള്യേരി-പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍.
കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട,  ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴ ക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്,  മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട, കായിലാണ്ടി നഗരസഭയിലെ പന്തലായനി,  കണ്ണൂര്‍, ഇരിട്ടി നഗരസഭയിലെ ആട്ട്യാലം, കൊല്ലം, ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് (ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് 1,2,3,7,8,10,11 വാര്‍ഡുകള്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്1-ാംവാര്‍ഡ്),പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തിലെ കോട്ടായി (കോട്ടായി ഗ്രാമപഞ്ചായത്ത് 1,2,3,10,11,12,13,14,15 വാര്‍ഡുകള്‍).