ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ കൊല്ലത്ത് നടത്തുന്ന 2020-21 വർഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോൽപ്പാദന മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കായി കോവിഡ് 19 സാഹചര്യത്തിൽ ക്ഷീരമേഖലയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശിൽപശാല സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 2020 വർഷം ക്ഷീര വികസന മേഖലയിൽ ശ്രദ്ധേയമായ സംഭാവന നൽകി മാധ്യമ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകും.
ക്ഷീരവികസനവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾക്കായി എൻട്രികൾ ക്ഷണിച്ചത്.
പൊതുവിഭാഗം: മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം(കാർഷിക മാസികകൾ), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/മാഗസിൻ പ്രോഗ്രാം, മികച്ച് ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തിൽ).
ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർക്ക്: മികച്ച് ഫീച്ചർ-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തിൽ).
എൻട്രികൾ 2020 ജനുവരി ഒന്ന് മുതൽ 2020 ഡിസംബർ 31വരെ ഉള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം
മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും (www.dairydevelopment.