കാസര്‍ഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം ഉറപ്പാക്കാനായി നടന്ന ആദ്യഘട്ട ഹരിത ഓഡിറ്റിന്റെ ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ്, ഇക്ബാല്‍ എച്ച്.എസ്.എസ് കൊളവയല്‍, അജാനൂര്‍, ഗവ.യു.പി.എസ്, കൂട്ടക്കനി, പള്ളിക്കര, ജി.എച്ച്.എസ്. അട്ടേങ്ങാനം, കോടോം ബേളൂര്‍, ഐ.ടി.ഐ പുത്തൂര്‍, പുല്ലൂര്‍-പെരിയ എന്നീ സ്ഥാപനങ്ങള്‍ക്ക് 100 മാര്‍ക്കോടെ എ ഗ്രേഡ് ലഭിച്ചു. 70 മുതല്‍ 80 വരെ സി, 80 മുതല്‍ 90 വരെ ബി, 90 മുതല്‍ 100 വരെ എ എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുന്നത്. എ ഗ്രേഡില്‍ ഏറ്റവും മികച്ച മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌കാരം നല്‍കും.
