കോട്ടയം:  കട്ടപ്പന നഗരസഭാ പ്രദേശത്തും, സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ഒരു മാസമായി കോവിഡ് 19 വ്യാപന തോത് ഉയര്‍ന്ന നിരക്കില്‍ കാണപ്പെടുന്നതിനാല്‍ നഗരസഭയുടെയും, താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23ന് രാവിലെ 10.30 മുതല്‍ പുതിയ ബസ് സ്റ്റാന്റില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തും.. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഉടമകള്‍, ഹോട്ടല്‍ തൊഴിലാളികള്‍, ബസ് ജീവനക്കാര്‍, ലോട്ടറി ടിക്കറ്റ് വ്യാപാരികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്ത് കോവിഡ് പരിശോധന നടത്തണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.