കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച 628 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1023 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, ഈസ്റ്റ് കല്ലട, പേരയം, പവിത്രേശ്വരം, മേലില, ഓച്ചിറ, വിളക്കുടി, തെക്കുംഭാഗം, തെ•ല, കുലശേഖരപുരം, തൊടിയൂര്‍, കുളത്തൂപ്പുഴ, കൊറ്റങ്കര, എഴുകോണ്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 625 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 57 പേര്‍ക്കാണ് രോഗബാധ. വടക്കേവിള-ആറ്, പള്ളിമുക്ക്, അയത്തില്‍, കിളികൊല്ലൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും കുരീപ്പുഴ, മങ്ങാട് ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-29, കൊട്ടാരക്കര-20, പരവൂര്‍-11, പുനലൂര്‍-10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചവറ-36, ഈസ്റ്റ് കല്ലട-35, പേരയം-29, പവിത്രേശ്വരം-25, മേലില-24, ഓച്ചിറ-18, വിളക്കുടി, തെക്കുംഭാഗം പ്രദേശങ്ങളില്‍ 17 വീതവും തെന്മല , കുലശേഖരപുരം ഭാഗങ്ങളില്‍ 14 വീതവും തൊടിയൂര്‍, കുളത്തൂപ്പുഴ, കൊറ്റങ്കര എന്നിവിടങ്ങളില്‍ 13 വീതവും എഴുകോണ്‍-10, പെരിനാട്-ഒന്‍പത്, മയ്യനാട്, പൂയപ്പള്ളി, പട്ടാഴി, കുന്നത്തൂര്‍, കല്ലുവാതുക്കല്‍, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ എട്ടുവീതവും

പന്മന , പത്തനാപുരം, ചടയമംഗലം, കുണ്ടറ, ഇളമ്പള്ളൂര്‍, ഇട്ടിവ, അഞ്ചല്‍ ഭാഗങ്ങളില്‍ ഏഴുവീതവും ഏരൂര്‍, ശാസ്താംകോട്ട, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ ആറുവീതവും പൂതക്കുളം, പിറവന്തൂര്‍, തലവൂര്‍, ചിറക്കര, കുളക്കട, ഇളമാട്, ഉമ്മന്നൂര്‍, കരവാളൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വെട്ടിക്കവല, മൈനാഗപ്പള്ളി, മണ്‍ട്രോതുരുത്ത്, ക്ലാപ്പന എന്നിവിടങ്ങളില്‍ നാലുവീതവും ശൂരനാട് നോര്‍ത്ത്, വെളിയം, മൈലം, നെടുവത്തൂര്‍, തഴവ, ചിതറ, കരീപ്ര, കടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.