കേരള ഈറ്റ, കാട്ടുവളളി, തഴ, തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ആദ്യ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിശദ വിവരങ്ങളടങ്ങിയ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 20 വൈകിട്ട് അഞ്ചിനു മുമ്പ് ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. അയയ്‌ക്കേണ്ട വിലാസം : ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, കേരള ഈറ്റ, കാട്ടുവളളി, തഴ, തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, അങ്കമാലി സൗത്ത് പി.ഒ 683573. ഫോണ്‍: 0484 2454443
