സ്‌കോള്‍ കേരള മുഖേന 2016-18 ബാച്ചില്‍ ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്ന്, അഞ്ച്, ഒന്‍പത്, 39 എന്നീ വിഷയ കോമ്പിനേഷനുകളില്‍ പഠനം പൂര്‍ത്തിയാക്കിയ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യും. മലപ്പുറം ജില്ലയില്‍ മുന്‍ ജില്ലാ കേന്ദ്രമായിരുന്ന കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും മറ്റ് ജില്ലകളില്‍ അതത് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ മുഖേനയും ഡി.ഡി വിതരണം ചെയ്യും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സ്‌കോള്‍ കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
