കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഹ്രസ്വകാല സോഫ്റ്റ് വെയര്‍ പ്രോജക്ടിന് വാണിജ്യപരമായ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്പറെ ആവശ്യമുണ്ട്. യോഗ്യത ബി.ടെക്/ എം.ടെക് (സിഎസ്, ഇസി, ഐ.ടി) എം.സി.എ, എം.സി (സി.എസ്) ബിരുദം. പ്രോജക്ട് പരിചയം: ലിനക്‌സ്, വിന്‍ഡോസ്, പോസ്റ്റ്‌ഗ്രേസ് ക്യു.എല്‍/മൈ എസ്.ക്യു.എല്‍, പി.എച്ച്.ഡി സ്റ്റാക്ക് ഫ്രെയിംവര്‍ക്ക്, ജാവാ സ്‌ക്രിപ്റ്റ്, എച്ച്.ടി.എം.എല്‍, സി.എസ്.എസ്, അജാക്‌സ്, ഇ -പേമെന്റ്, വെബ്‌സര്‍വ്വീസുകള്‍ തുടങ്ങിയവ. യോഗ്യതയും സമര്‍പ്പിത മനോഭാവവുമുള്ളവര്‍ക്ക് മെയ് എട്ടിന് മുമ്പ് nicidukki@gmail.com ലേക്ക് വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കാം.