കട്ടപ്പന നഗരസഭയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ മാസം ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്കുള്ള അപേക്ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് തൊഴില്‍ കോഴ്‌സുകള്‍ നടത്തുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കല്ലൂപ്പുരയിടം, കൗണ്‍സിലര്‍മാരായ റ്റിജി എം. രാജു, തങ്കമണി രവി, ലൂസി ജോയി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.
അക്കൗണ്ട് അസിസ്റ്റന്റ് ഇക്ട്രീഷ്യന്‍, മള്‍ട്ടി കുസിന്‍ കുക്ക്, ആയുര്‍വ്വേദ സ്പാ തെറാപ്പി, ഇലക്‌ട്രോണിക്‌സ് റിപ്പയറിംഗ്, സൈബര്‍ സെക്യൂരിറ്റി, 2, 3, 4 വീല്‍ സര്‍വ്വീസിംഗ്, എ.സി ടെക്‌നീഷ്യന്‍ , അസി. ഫിസിയോതെറാപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, ഗ്യാസ് വെല്‍ഡിംഗ്, മെറ്റല്‍ ഫാബ്രിക്കേഷന്‍ എന്നിങ്ങനെ വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കട്ടപ്പന നഗരസഭയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നോണ്‍റസിഡന്‍ഷ്യല്‍ , റസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന മൂന്ന് മുതല്‍ ഒന്‍പത് മാസംവരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനവും തുടര്‍പഠനവും സൗജന്യമാണ്.
