കാസര്‍ഗോഡ്: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നല്‍കും. താല്‍പര്യമുളളവര്‍ രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷാകര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 28നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04672202537
