സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പരിസരത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ 1765 പട്ടയങ്ങള്‍ വിതരണം ചെയ്തു. ലാന്‍ഡ് ട്രിബ്യൂനല്‍ വഴി 1425 പട്ടയങ്ങളും താലൂക്ക് വഴി 340 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. പാലക്കാട് 25, ചിറ്റൂര്‍ 106, ആലത്തൂര്‍ 52, മണ്ണാര്‍ക്കാട് 29, ഒറ്റപ്പാലം 10, പട്ടാമ്പി 118 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം. ലാന്‍ഡ് ട്രിബ്യൂനലില്‍ പാലക്കാട് എല്‍.ടി 353, ഒറ്റപ്പാലം എല്‍.ടി. 318, ദേവസ്വം ലാന്‍ഡ് ട്രിബ്യുനല്‍ 250, ആര്‍.ആര്‍ പാലക്കാട് 79, ആര്‍.ആര്‍. ചിറ്റൂര്‍ 73, എല്‍.എ(ജി) നം.ഒന്ന്- 100, എല്‍.എ(ജി)നം. രണ്ട്- 121, എല്‍.എ (കിന്‍ഫ്ര) 96, പെര്‍മനന്റ് ആയക്കെട്ട് രജിസ്റ്റര്‍ (ഇറിഗേഷന്‍) 35 എന്നിങ്ങനെ 1425 പട്ടയങ്ങളും വിതരണം ചെയ്തു.