അട്ടപ്പാടി ഐ.റ്റി.ഡി.പി. ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി. ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. നഴ്സിങില്‍ ബിരുദം / ഡിപ്ലൊമ യോഗ്യതയുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മെയ് അഞ്ച് രാവിലെ 10 ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.