പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ നടപ്പിലാക്കുന്ന ക്ലീന്‍ വഞ്ചിനാട് പദ്ധതിയുടെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പാലക്കാട്ട് താഴത്ത് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പാലക്കാട്ടുത്താഴത്ത് സ്ഥാപിച്ച ഇരുമ്പ് വേലിയുടെ തുടര്‍ച്ചയായി ഈ പ്രദേശത്തെ കൂടുതല്‍ ഭംഗിയാക്കുന്നതിനാണ് ഇവിടെ വിവിധയിനം പൂച്ചെടികള്‍ വെച്ച് പിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണം നടത്തുന്നത്. വോഗ് ഡിസൈനര്‍ സ്റ്റുഡിയോയുടെ സാമ്പത്തിക സഹകരണത്തോടെ നമ്മള്‍ എന്ന സംഘടനയാണ് ഇതിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ക്ലീന്‍ വഞ്ചിനാട് പദ്ധതി കോര്‍ഡിനേറ്ററും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റെനീഷ അജാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുംതാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന്‍ കാവലാന്‍, വൈസ് ചെയര്‍പെഴ്‌സണ്‍ നിഷ വിനയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലിയാര്‍, ബ്ലോക്ക് വികസനകാര്യ ചെയര്‍മാന്‍ നൂര്‍ജഹാന്‍ സക്കീര്‍, പഞ്ചായത്ത് അംഗങ്ങളായ നസീര്‍ കാക്കനാട്ടില്‍, ഫൈസല്‍, സമീജ മുജീബ്, സജീന സിദ്ധിഖ്, ഷെറീന ബഷീര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷമീര്‍ തുകലില്‍, കെ.കെ ഷാജഹാന്‍, മുജീബ് റഹ്മാന്‍, സി.കെ സിറാജ്,നവാസ്, യാസര്‍, പി.എം സലിം, പി.എച്ച്. അസീസ്, ടി.എം ഷിബു, മുഹമ്മദ് കുഞ്ഞ് മുണ്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.