ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായുള്ള പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്ത് നിക്ഷേപിക്കല്‍ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 14പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിക്കീല്‍ ഇക്കോപാര്‍ക്ക് കുപ്പം പുഴയില്‍ അഞ്ചു ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ നിര്‍വഹിച്ചു. ചടങ്ങില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈനി സി.കെ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സംഗീത എ.കെ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.പ്രിയ, കൗണ്‍സിലര്‍മാരായ കെ.ജെഷി, കെ.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.