ആലപ്പുഴ: ജനുവരി 26ന് പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധഓഫീസുകളില്‍ എടുക്കേണ്ട പ്രതിജ്ഞ
മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും,രൂപപ്പെടുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി താരം തിരിച്ച് സുരക്ഷിതമായി സംസ്കരിച്ചും, പുനരുപയോഗസാധ്യതയുള്ള ഉത്പന്നങ്ങൾ പരമാവധി ഉപയോഗിച്ചും നമ്മുടെ വായുവും വെള്ളവും മണ്ണും വൃത്തിയായി സൂക്ഷിച്ച് ഹരിതകേരളം സൃഷ്ടിക്കാനുള്ള ഒരു പ്രകൃതി സൗഹൃദ പോംവഴിയാണ് ഗ്രീൻ പ്രോട്ടോക്കോൾ എന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ ജീവിക്കുന്ന ഈ ലോകത്തെ വാസയോഗ്യമായി നിലനിർത്തുന്നതിനുള്ള എന്റെ ഉത്തരവാദിത്തമാണ് ഇതിലൂടെ ഞാൻ നിർവഹിക്കുന്നതെന്ന ഗൗരവം ഞാൻ ഉൾ ക്കൊള്ളുന്നു.സംസ്ഥാന സർക്കാറിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റേയും നിർദ്ദേശങ്ങളനുസരിച്ച് ഈ ഓഫീസിൽ നടപ്പിലാക്കിയ ഗ്രീൻ പ്രോട്ടോക്കോൾ, വീഴ്ച കൂടാതെ നിലനിർത്തുന്നതിന് എന്റെ നിരന്തരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്നും, ഗ്രീൻപ്രോട്ടോക്കോൾ ആശയങ്ങൾ എന്റെ ജീവിതത്തിൽ പകർ ത്തുന്നതിനും മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിനും ഞാൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.
പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ.