തിരുവനന്തപുരം: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ ഇത് പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ ജനുവരി 24ന് വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.