തിരുവനന്തപുരം നഗരസഭ-വിഴിഞ്ഞം മേഖലാ ഓഫീസ് പരിധിയിലെ ഗുണഭോക്താക്കൾക്കായുളള സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഫോട്ടോ എടുക്കൽ മേയ് നാലു മുതൽ എട്ടു വരെ വിഴിഞ്ഞം ഗവ. എൽ.പി.എസിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.  2017-18 വർഷം അക്ഷയകേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ രജിസ്‌ട്രേഷൻ സ്ലിപ്പ്, റേഷൻ കാർഡ് (പുതിയത്), 30 രൂപ എന്നിവയുമായി അക്ഷയ കേന്ദ്രത്തിൽ എത്തിച്ചേരണം.  ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് പ്രവർത്തനസമയം.