പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22) 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വന്ന രണ്ടു പേര്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 141 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍ – 22 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ – 16 പേര്‍
കോങ്ങാട്, ഓങ്ങല്ലൂര്‍ സ്വദേശികള്‍ – 14 പേര്‍ വീതം
വണ്ടാഴി സ്വദേശികള്‍ – 13 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ – 11 പേര്‍ വീതം
ഒറ്റപ്പാലം, മുതുതല സ്വദേശികള്‍ – 10 പേര്‍ വീതം
പെരുവെമ്പ് സ്വദേശികള്‍ – 9 പേര്‍
കൊപ്പം, അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ – 8 പേര്‍ വീതം
എലപ്പുള്ളി, പുതുശ്ശേരി സ്വദേശികള്‍ – 7 പേര്‍ വീതം
തൃത്താല, അഗളി സ്വദേശികള്‍ – 6 പേര്‍ വീതം
പട്ടാമ്പി, പല്ലശ്ശന, പട്ടിത്തറ, ലക്കിടി-പേരൂര്‍ സ്വദേശികള്‍ – 5 പേര്‍ വീതം
എലവഞ്ചേരി, ചിറ്റൂര്‍-തത്തമംഗലം, മണ്ണാര്‍ക്കാട് സ്വദേശികള്‍ – 4 പേര്‍ വീതം
കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, ശ്രീകൃഷ്ണപുരം, പുതുക്കോട്, ചളവറ, ആലത്തൂര്‍, അകത്തെത്തറ സ്വദേശികള്‍ – 3 പേര്‍ വീതം
തൃക്കടീരി, അനങ്ങനടി, ആനക്കര, കരിമ്പ, തച്ചനാട്ടുകര, വിളയൂര്‍, വല്ലപ്പുഴ, അയിലൂര്‍, ഷോളയൂര്‍, മുണ്ടൂര്‍, തരൂര്‍, നെന്മാറ, തിരുമിറ്റക്കോട്, കൊടുവായൂര്‍, വടകരപ്പതി, പിരായിരി, വാണിയംകുളം, പൂക്കോട്ടുകാവ്, കോട്ടോപ്പാടം സ്വദേശികള്‍ – 2 പേര്‍ വീതം
കൊടുമ്പ്, കുലുക്കല്ലൂര്‍, പരുതൂര്‍, വെള്ളിനേഴി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കണ്ണമ്പ്ര, കുഴല്‍മന്ദം, കുത്തനൂര്‍, പൊല്‍പ്പുള്ളി, കേരളശ്ശേരി, കാവശ്ശേരി, തേങ്കുറിശ്ശി, പുതുനഗരം, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, പറളി, നല്ലേപ്പിള്ളി, കപ്പൂര്‍, നെല്ലായ, എരുമയൂര്‍, കണ്ണാടി, പെരിങ്ങോട്ടുകുറിശ്ശി, മണ്ണൂര്‍ സ്വദേശികള്‍ – ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4477 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, വയനാട് ജില്ലകളിലും, രണ്ടുപേര്‍ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കാസര്‍കോട്, 5 പേര്‍ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 34 പേര്‍ തൃശ്ശൂര്‍, 45 പേര്‍ എറണാകുളം ജില്ലകളിലും, 128 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.