തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ താല്കാലിക അടിസ്ഥാനത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം