തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. ‘ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതിയുടെ ഭാഗമായി ദേശീയ ബാലികാ ദിനമായ ജനുവരി 24 നാണ് ഫോട്ടോഗ്രാഫി മത്സരം.

‘എന്റെ മകൾ എന്റെ അഭിമാനം’ എന്നതാണ് മത്സരവിഷയം. താല്പര്യമുള്ളവർക്ക്
മകളോടൊപ്പമുള്ള വ്യത്യസ്തവും കൗതുകകരമായ ഒരു ഫോട്ടോ ജനുവരി 24 നകം 9605758535 എന്ന നമ്പറിലേക്ക് പേരും വിലാസവും സഹിതം വാട്സാപ്പ് വഴി അയക്കണം. ഫോട്ടോയോടൊപ്പം എന്റെ മകൾ എന്റെ അഭിമാനം എന്ന വിഷയത്തിൽ ഒരു ലഘു വിവരണവും അയക്കണം.

മകളുടെ പ്രായം 18 വയസ്സിൽ താഴെ ആയിരിക്കണം. ഫോട്ടോ മൊബൈലിലോ ഡിജിറ്റൽ ക്യാമറയിലോ എടുക്കാം. ഫോട്ടോഗ്രാഫർക്കല്ല ഫോട്ടോയിലുള്ള മകൾക്കും രക്ഷിതാക്കൾക്കുമാണ് സമ്മാനത്തിനുള്ള അർഹത. വിദഗ്ധരുടെ അഭിപ്രായവും ഫേസ്ബുക്ക് വഴി ലഭിക്കുന്ന ലൈക്കുകളുടെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുക.