സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതിയില്‍ സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജനു. 27 മുതല്‍ മാര്‍ച്ച് മൂന്നുവരെ 30 ദിവസമാണ് പരിശീലനം.

പിഎസ്സി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബിരുദതലത്തിലുള്ള ഒഴിവുകള്‍ക്ക് വേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം ജനുവരി 25ന് മുന്‍പായി rpeeekm.emp.lbr@kerala. gov. in എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം.

എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും..