സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് പുതിയ സര്‍ക്കാര്‍ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐ.ടി.ഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. ഗവ. ഐ.ടി.ഐ പോരുവഴി,കൊല്ലം (ഐ.ടി.ഐ ചന്ദനത്തോപ്പ്, ഐ.ടി.ഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ.ഐ.ടി.ഐ കുളത്തുപ്പുഴ, കൊല്ലം. (ആര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസ്, ഐ.ടി.ഐ ഇളമാട്, 0474 – 2671715).

ഗവ.ഐ.ടി.ഐ ഏലപ്പാറ, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216) ഗവ.ഐ.ടി.ഐ കരുണാപുരം, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216).ഗവ.ഐ.ടി.ഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ അരീക്കോട്, വാഴക്കാട് ദാറുല്‍ ഉലും കോംപ്ലക്‌സ്, ഗവ.ഐ.ടി.ഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.

പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐ ടി ഐ കളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്‌പെക്ടസ്, അപേക്ഷാഫാറം എന്നിവ https://det.kerala.gov.in ല്‍ ലഭിക്കും.