ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെഎസ്‌സിഎസ്ടിഇ-നാറ്റ്പാക്) ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി 11 മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിംഗ് (വാട്ടർ കളർ/ഓയിൽ പെയിന്റിംഗ്/പെൻസിൽ ഡ്രോയിംഗ്/ക്രയോൺ), കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന/ലേഖന രചന/ വെർച്വൽ ക്വിസ്, മൈം, ഹ്രസ്വചിത്രങ്ങൾ, മോണോ-ആക്ട്, മുദ്രാവാക്യം സൃഷ്ടിക്കൽ, ലോഗോ സൃഷ്ടിക്കൽ, ഫോട്ടോഗ്രഫി എന്നിവയാണ് മത്സരങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ്. റോഡ് സുരക്ഷാവബോധം സൃഷ്ടിക്കുകയാണ് മത്സരങ്ങളുടെ ലക്ഷ്യം. റോഡ് സുരക്ഷാ പരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.natpac.kerala.gov.in ൽ ലഭിക്കും.