എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ഗവ. സ്‌കൂളുകളില്‍ 899 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 830 വിദ്യാര്‍ഥികളും വിജയിച്ച് 92.32 ശതമാനം വിജയം നേടി. മണ്ഡലത്തിലെ സര്‍ക്കാര്‍ -അഞ്ച് എയ്ഡഡ് -അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 2084 വിദ്യാര്‍ഥികളില്‍ 1943 വിദ്യാര്‍ഥികള്‍ വിജയിച്ചു. 93.23 ശതമാനം നേടിയതായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

തേനാരി ഗവ. ഹൈസ്‌കൂളും ഉമ്മിണി ഗവ. ഹൈസ്‌കളും മലമ്പുഴ ആശ്രമം ഹൈസ്‌കൂളും നൂറു ശതമാനം വിജയം നേടി. ജി.ടി.ഡബ്ള്‍യു.എച്ച്.എസ് ആനക്കല്ലിലെ 35 വിദ്യാര്‍ഥികളില്‍ 34 പേരും വിജയിച്ചു. (97.14 ശതമാനം). എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ് 336 പേരില്‍ 315 പേരും വിജയിച്ചു. (93.75 ശതമാനം) . മലമ്പുഴ ജി.വി.എച്ച്.എസ്.എസ്സിലെ 150 പേരില്‍ 139 പേരും വിജയിച്ചു. (92.67 ശതമാനം) കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ്സിലെ 199 വിദ്യാര്‍ഥികളില്‍ 171 പേര്‍ വിജയിച്ചു. (83.95 ശതമാനം) പുതുപ്പരിയാരം സി.ബി.കെ.എം.എച്ച്.എസ്.എസ്സിലെ 44ല്‍ 36 പേര്‍ വിജയിച്ചു. (81.32 ശതമാനം)

അഞ്ച് എയ്ഡഡ് സ്‌കൂളുകളിലെ 747 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 675 പേര്‍ വിജയിച്ചു. 90.36ശതമാനം വിജയം നേടി. അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പരീക്ഷ എഴുതിയ 438 വിദ്യാര്‍ഥികളും വിജയിച്ച് നൂറു ശതമാനം വിജയം നേടിയതും ശ്രദ്ധേയമായി.