കണ്ണൂർ: ‘കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത’ സന്ദേശവുമായി പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പിന്നണി ഗായകന്‍ വി ടി മുരളി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നതിന് യുവാക്കളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചത്.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബിഎല്‍ഒമാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരദാനം സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ നിര്‍വഹിച്ചു. എ ഡി എം ഇ പി മേഴ്സി സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ സ്നേഹില്‍കുമാര്‍ സിങ്ങ്, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ എം അബ്ദുള്‍ നാസര്‍(ഇലക്ഷന്‍), മുഹമ്മദ് റഫീഖ്(എല്‍ ആര്‍), വി എസ് ബിനു(ഡി എം), ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുരസ്‌കാരത്തിനര്‍ഹരായവര്‍ (പേര്, നിയോജക മണ്ഡലം എന്ന ക്രമത്തില്‍)-
ബിഎല്‍ഒ: ഇ ഐ രവീന്ദ്രന്‍(പയ്യന്നൂര്‍), സാം സന്തോഷ്(കല്ല്യാശ്ശേരി), പി വി പുഷ്പലത(തളിപ്പറമ്പ്), വി എം ജോസ്(ഇരിക്കൂര്‍), ടി പി ഐമൂനിസ്സ(കണ്ണൂര്‍), പി പി രമണി(അഴീക്കോട്), പി ശ്യാമള(ധര്‍മ്മടം), കെ വി യതീന്ദ്രദാസ്(തലശ്ശേരി), ഇ മിനി(കൂത്തുപറമ്പ്), രാമചന്ദ്രന്‍ വലിയവീട്ടില്‍(മട്ടന്നൂര്‍), ടി മനോജ്കുമാര്‍(പേരാവൂര്‍).
സെക്ടര്‍ ഓഫീസര്‍: കെ ഷാനി(വില്ലേജ് ഓഫീസര്‍, പയ്യന്നൂര്‍), വിനോദ് കുമാര്‍ കാന കൈപ്രത്ത് (വി ഒ, ചെറുതാഴം), ജെന്നിഫര്‍ വര്‍ഗീസ്(വില്ലേജ് ഓഫീസര്‍, തിമിരി), പി കെ വിനീഷ്(വില്ലേജ് ഓഫീസര്‍, എരുവേശ്ശി), കെ സുനില്‍കുമാര്‍(വി ഒ, കണ്ണൂര്‍ 1), എ കെ പ്രവീണ്‍ കുമാര്‍(വി ഒ, പാപ്പിനിശ്ശേരി), കെ കെ എബ്രായന്‍(വി ഒ, അഞ്ചരക്കണ്ടി), ആര്‍ കെ രാജേഷ്(വില്ലേജ് ഓഫീസര്‍, തിരുവങ്ങാട്), സി രജനി(വില്ലേജ് ഓഫീസര്‍, പെരിങ്ങളം), ഷൈജു ഭാസ്‌കര്‍(വില്ലേജ് ഓഫീസര്‍, കൊളാരി), എം വി അഭിനേഷ്(വില്ലേജ് ഓഫീസര്‍, മണത്തണ).
ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍: വിജയന്‍ ചെല്ലട്ടന്‍(തളിപ്പറമ്പ്), കെ വി ഷാജു(കണ്ണൂര്‍), വി മനോജ്(തലശ്ശേരി), ടി കെ പവിത്രന്‍(ഇരിട്ടി).