കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഘടകത്തില്‍ നിന്നും പദ്ധതി കാലയളവായ 2019 ഒക്‌ടോബര്‍ 2 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും പരമാവധി 20 ലക്ഷം രൂപ വരെ ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി അനുവദിക്കാവുന്നതാണ്. വര്‍ദ്ധിച്ച് വരുന്ന ഖരമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഈ തുക ഉപയോഗിച്ച് തങ്ങളുടെ പഞ്ചായത്തുകള്‍ക്ക് അനുയോജ്യമായ പ്രൊജക്ടുകള്‍ തയ്യാറാക്കി നടപ്പിലാക്കാവുന്നതാണ്. സംസ്ഥാന ശുചിത്വമിഷന്റെ നിര്‍ദ്ദേക പ്രകാരം ജില്ലാ കളക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണുമായ ജില്ലാ ശുചിത്വ സമിതിയുടെ ഭരണാനുമതിയും നേടി ജില്ലാ ശുചിത്വമിഷന്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) തുകയായ 5,88,80,000 അനുവദിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന്‍ കാലയളവില്‍ ടി പഞ്ചായത്തുകള്‍ കൈപ്പറ്റിയ തുക 20 ലക്ഷത്തില്‍ നിന്ന്കുറവ് ചെയ്ത് ബാക്കി തുകയാണ്അനുവദിച്ചിരിക്കുന്നത്.