കട്ടപ്പന നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് ക്യാമ്പയിന്റെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരും കട്ടപ്പന നഗരസഭയിലോ നഗരസഭയോട് ചേര്‍ന്നുള്ള പഞ്ചായത്തുകളിലോ സ്ഥിരതാമസക്കാരുമായ എം.എസ്.ഡബ്ല്യൂ, എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ബി.ടെക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയം നിര്‍ബന്ധമില്ല. പ്രായപരിധിയില്ല.
ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ശാരീരിക ക്ഷമത ഉള്ളവര്‍ക്കും മുന്‍ഗണന. 400 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി ആറ് മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 9ന് രാവിലെ 11.30ന് കട്ടപ്പന നഗരസഭ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.