പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 40 കുട്ടികളും വിജയിച്ചു. ഇതില്‍ മൂന്ന് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ജില്ലയിലെ തോട്ടം മേഖലയില്‍ നിന്നും വരുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഈ സ്ഥാപനം തുടര്‍ച്ചയായി 14-ാം തവണയാണ് 100 ശതമാനം വിജയം കൈവരിക്കുന്നത്.
