ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം, ആയുഷ് വെല്‍നസ്സ് പദ്ധതികളിലെ യോഗ ഡെമോണ്‍സ്‌ട്രേറ്ററുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് മെയ് ഏഴിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബിഎന്‍വൈഎസ്/എം.എസ്.സി (യോഗ) കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) അവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118
