തൃശ്ശൂർ:   പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്ത് ഹരിത ചട്ടം പാലിക്കുന്ന 51 സ്ഥാപനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ ഹരിത ഓഫീസ് അവാർഡ് നൽകി ആദരിച്ചു.

100 ൽ100 മാർക്ക് നേടിയ സംസ്ഥാന സർക്കാറിന്റെ അവാർഡ് വി.കെ. ശ്രീരാമനിൽ നിന്നും കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ സീതാ രവീന്ദ്രൻ ഏറ്റുവാങ്ങി. ഇതോടൊപ്പം അജൈവ മാലിന്യങ്ങൾ കൈമാറിയ വകയിൽ ക്ലീൻ കേരള കമ്പനി 35000 രൂപയുടെ ചെക്ക് ഹരിത കർമസേനക്ക് കൈമാറി.
വിവിധ സ്ഥാപനങ്ങൾക്കുള്ള ഹരിത ഓഫീസ് അവാർഡുകളും വിതരണം ചെയ്തു.

നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ്ചെയർ പേഴ്സൺ സൗമ്യ അനിലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.സുരേഷ്, സോമശേഖരൻ, ഷെബീർ, പ്രിയ സജേഷ്, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ എന്നിവർ സംസാരിച്ചു.