കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തിരുവനന്തപുരത്തുളള മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ്, ബോട്ടണി, സുവോളജി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ സെക്കന്റ് ക്ലാസില്‍ (55%) കുറയാതെ ബിരുദാനന്തര ബിരുദവും, ബി.എഡുമാണ് നിയമന യോഗ്യത. താത്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികള്‍, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ തീയതി: സുവോളജി- മെയ് ഏഴ് ഉച്ചയ്ക്ക് രണ്ട്, ബോട്ടണി -മെയ് ഏഴ് രാവിലെ പത്ത്, ഫിസിക്‌സ് -മെയ് എട്ട് രാവിലെ പത്ത്, കണക്ക് മെയ് ഒന്‍പത് രാവിലെ പത്ത്, കെമിസ്ട്രി മെയ് 10 രാവിലെ പത്ത്, ഇംഗ്ലീഷ്- മെയ് 19 രാവിലെ പത്ത്. ഫോണ്‍: 0471 2543888, 8547006804.
