വജ്രകേരളം പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഡോക്യുമെന്ററികള്‍ മേയ് അഞ്ചുമുതല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും. വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത പ്രേംനസീറിനെക്കുറിച്ചുള്ള ദേവനായകനാണ് ആദ്യ ചിത്രം. മേയ് അഞ്ചിന് വൈകുന്നേരം ആറിനും ആറാം തീയതി രാവിലെ പത്തിനുമാണ് സംപ്രേഷണം.
കെ.പി. കുമാരന്‍ സംവിധാനം ചെയ്ത സി.വി. രാമനെകുറിച്ചുള്ള ‘വാക്കിന്റെ രാജശില്പി’ അഞ്ചിന് രാത്രി 7.30 നും ആറിന് രാവിലെ ഒമ്പതിനും സംപ്രേഷണം ചെയ്യും.
ജയരാജിന്റെ ‘കടമ്മനിട്ട’, ടി.ആര്‍. പ്രിയനന്ദനന്റെ ‘വൈലോപ്പിള്ളി ഒരു കാവ്യജീവിതം’, ടി. രാജീവ്‌നാഥിന്റെ ‘പി. പത്മരാജന്‍’. എം.പി. സുകുമാരന്‍ നായരുടെ ‘പൊന്‍കുന്നം വര്‍ക്കി’, എം.ജി. ശശിയുടെ ‘സുകുമാര്‍ അഴീക്കോട്’, ടി.വി. ചന്ദ്രന്റെ ‘രാമു കാര്യാട്ട്’, കെ.ജി. ജോര്‍ജിന്റെ ‘വള്ളത്തോള്‍’, പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘എന്‍.പി. മുഹമ്മദ്’, കെ. മധുപാലിന്റെ പ്രൊഫ. എം.കെ. സാനു, പി. ബാലചന്ദ്രന്റെ ‘എസ്. സാംബശിവന്‍’ മുതലായവയാണ് മറ്റ് ഡോക്യുമെന്ററികള്‍. ശനിയാഴ്ചകളില്‍ വൈകുന്നേരം ആറിനും 7.30 നും ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതിനും 10 നും സംപ്രേഷണം ചെയ്യും.