കൊല്ലം ജില്ലയില്‍( ജനുവരി27) ബുധനാഴ്ച  483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ രോഗമുക്തരായി. ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, ചവറ, തൃക്കോവില്‍വട്ടം, പവിത്രേശ്വരം, പെരിനാട്, നെടുവത്തൂര്‍, തലവൂര്‍, പ•ന, മയ്യനാട്, ഇട്ടിവ, കരവാളൂര്‍, അഞ്ചല്‍, എഴുകോണ്‍, ക്ലാപ്പന, നീണ്ടകര, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ  മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ  ഒരാള്‍ക്കും സമ്പര്‍ക്കം വഴി 475 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 64 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-ആറ്, ആശ്രാമം, കരിക്കോട്, പോളയത്തോട്, മരുത്തടി എന്നിവിടങ്ങളില്‍ നാലു വീതവും   ഇ വി എം നഗര്‍, ഉളിയക്കോവില്‍, കടപ്പാക്കട, കാവനാട് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ ആറു വീതമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-40, തൃക്കോവില്‍വട്ടം-22, ചവറ-20, പവിത്രേശ്വരം, പെരിനാട് എന്നിവിടങ്ങളില്‍ 19 വീതവും നെടുവത്തൂര്‍-14, തലവൂര്‍, പന്മന, മയ്യനാട് ഭാഗങ്ങളില്‍ 13 വീതവും ഇട്ടിവ, കരവാളൂര്‍ പ്രദേശങ്ങളില്‍ 12 വീതവും അഞ്ചല്‍-11, എഴുകോണ്‍, ക്ലാപ്പന, നീണ്ടകര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 10 വീതവും കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇടമുളയ്ക്കല്‍, തൃക്കരുവ പ്രദേശങ്ങളില്‍ എട്ടു വീതവും വെട്ടിക്കവല-ഏഴ്, ഏരൂര്‍, നിലമേല്‍, വെളിയം എന്നിവിടങ്ങളില്‍ ആറു വീതവും ഇളമാട്, പൂയപ്പള്ളി, മൈലം പ്രദേശങ്ങളില്‍ അഞ്ചു വീതവും ഉമ്മന്നൂര്‍, തേവലക്കര, തൊടിയൂര്‍, പത്തനാപുരം, പനയം, പോരുവഴി ഭാഗങ്ങളില്‍ നാലു വീതവും ഓച്ചിറ, കരീപ്ര, ചാത്തന്നൂര്‍, പട്ടാഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം