കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അറയ്ക്കല്‍, പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ മത്സ്യഫെസ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഫിഷ് മാര്‍ട്ടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.
അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആംഭിച്ച ഫിഷ് മാര്‍ട്ടിലെ ആദ്യവില്‍പ്പന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വഹിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ധാരാളം പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. അതിലൊന്നാണ് വിഷരഹിതമായ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫിഷറീസ് വകുപ്പും സഹകരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഫിഷ് മാര്‍ട്ട്. ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനമായ വാളകത്ത് അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ചിനോട് ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള ഫിഷ് മാര്‍ട്ടില്‍ നിന്നും ഫ്രഷ് മത്സ്യം വിലക്കുറവില്‍ ലഭ്യമാക്കും.
ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി ജോസ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരിയമ്മ, ജോളി കെ റെജി, മത്സ്യഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബി ചന്ദ്രന്‍, അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ലത്തീഫ്, സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍ സി അഭിലാഷ്, സഹകരണ ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫിഷ് മാര്‍ട്ടിലെ ആദ്യ വില്‍പ്പന കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം ജലജ, അസിസ്റ്റന്റ് രജിസ്ട്രര്‍ എന്‍ വിനോദ് കുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി മലയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ കെ വിനോദിനി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത രമേശ്, ജി എന്‍ മനോജ്, വസന്ത വിജയന്‍, അഭിലാഷ് കൂരോംവിള, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ എസ് അനീഷ്, പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി ശൈലേന്ദ്രന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എ അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു
ഫിഷറീസ്, മത്സ്യഫെഡ്, സഹകരണ വകുപ്പ് എന്നിവ സംയുക്തമായാണ് ഫിഷ് മാര്‍ട്ട് ആരംഭിച്ചിരിക്കുന്നത്. മത്സ്യം കൂടാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളായ അച്ചാറുകള്‍, ഫിഷ് കട്ലറ്റ്, വിവിധയിനം മത്സ്യക്കറിക്കൂട്ടുകള്‍, ഉണക്ക മത്സ്യം, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തി, കൈറ്റോണ്‍ ഗുളിക എന്നിവയും ഫിഷ് മാര്‍ട്ടില്‍ ലഭിക്കും.