കാസര്‍കോട് ബ്ലോക്ക് പരിധിയിലെ ചെമ്മനാട്, കുമ്പള ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജി ഐ എസ് സര്‍വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദമോ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി മൂന്നിനകം കാസര്‍കോട് ബ്ലോക്ക് ഓഫീസിലോ ചെമ്മനാട്, കുമ്പള ഗ്രാമ പഞ്ചായത്തത്തുകളിലെ തൊഴിലുറപ്പ് വിഭാഗം ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 04994 230230, 04998 215033, 04994 235039
