കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോട്ടയം നാഗമ്പടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ബോഡി ഫിറ്റ്‌നസ് സെന്ററിന്റെയും പ്രവര്‍ത്തനം ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍, കായിക ക്ഷമതാ പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2563825, 9562853100.
