ചീമേനി  ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  വിവിധ വിഷയങ്ങളില്‍ 2018-18 അധ്യയനവര്‍ഷത്തേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം  10, 11 തീയതികളില്‍  രാവിലെ 10.30 ന് കോളേജില്‍ നടത്തും.
10 ന്  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ടെക്‌നീഷ്യന്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലും  11 ന്  മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമാണ്  കൂടിക്കാഴ്ച നടത്തുന്നത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് സി, എംസിഎ, എംടെക്,നെറ്റ് യോഗ്യതയുളളവരേയും ഇലക്‌ട്രോണിക്‌സില്‍ എംഎസ് സി, എംസിഎ, എംടെക്, നെറ്റ് യോഗ്യതയുളളവരേയും പരിഗണിക്കും.  മറ്റു വിഷയങ്ങളില്‍  യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം.  കമ്പ്യൂടടര്‍ പ്രോഗ്രാമര്‍ തസ്തികയിലേകക്  ബി എസ് സി, ബിസിഎ പാസായവരേയും ടെക്‌നീഷ്യന്‍  തസ്തികയിലേക്ക്  ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ കഴിഞ്ഞവരേയുമാണ് പരിഗണിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672257541, 8547005052.