കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്കു  മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.  ഈ മാസം എട്ട്, ഒമ്പത്, 10  തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ എട്ടിന്് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍നിന്നും പരിശീലനത്തിന് നിയോഗിച്ചുകൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.