കോട്ടാങ്ങല്‍ പഞ്ചായത്തിലെ മണിമല-കുളത്തൂര്‍മൂഴി റോഡില്‍ മണിമലയാറിന് കുറുകെ ഏറത്തു വടകരയില്‍ നിര്‍മ്മിച്ച മുണ്ടോലിക്കടവ് പാലം ഉദ്ഘാടനത്തിന് തയ്യാറായി. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അവസാനിക്കുന്നത് പത്തനംതിട്ട ജില്ലയിലെ കടൂര്‍ക്കടവ് പഞ്ചായത്തിലാണ്. നാല് സ്പാനുകളോട് കൂടിയ പാലത്തിന് 98.46 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പു വഴി നിര്‍മ്മിച്ചിട്ടുണ്ട്. ഏഴേ മുക്കാല്‍ കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. ഉണ്ടായിരുന്ന കാലത്ത് നാട്ടുകാര്‍ അക്കരെ-ഇക്കരെ പോകാന്‍ വള്ളക്കടത്താണ് ആശ്രയിച്ചിരുന്നത്. ഇക്കരെ കോട്ടാങ്ങല്‍ വരെയും അക്കരെ കടൂര്‍ക്കടവ് വരെയും ബസ് സര്‍വീസ് ഉണ്ടായിരുന്നപ്പോള്‍ ഇരുകരകളിലേക്കുമുളള സഞ്ചാരത്തിന് കടത്തായിരുന്നു ആശ്രയം. കടത്തുവള്ളം തുഴയുന്നതിന് പൊതുമരാമത്ത് കടത്തുകാരനെ നിയോഗിച്ചിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് കടത്ത് നിലച്ചതോടെ ബസ് സര്‍വീസും ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു. അക്കരെ എത്തുന്നതിന് ബസ് സര്‍വീസിനായി മണിമലയിലോ കുളത്തൂര്‍മുഴിയിലോ എത്തണമായിരുന്നു. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ, വായ്പൂര്, കോട്ടാങ്ങല്‍ നിവാസികള്‍ക്ക് കോട്ടയത്ത് എത്താന്‍ പത്തനാടോ കൊടുങ്ങൂരോ എത്തണമായിരുന്നു. മുണ്ടോലിക്കടവ് പാലം തുറക്കുന്നതോടെ ഇരുകരക്കാര്‍ക്കും 10 കിലോമീറ്ററോളം കുറച്ച് സഞ്ചരിച്ചാല്‍ മതിയാകും. ഗതാഗത കുരുക്കില്‍ നിന്നുളള ദുരിതവും ഒഴിവാക്കാനാവും. ശബരിമല തീര്‍ത്ഥാടനകാലത്താണ് പാലത്തിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ചെങ്ങന്നൂര്‍, തിരുവല്ല ഭാഗങ്ങളില്‍ ട്രെയിനില്‍ വന്നിറങ്ങുന്ന അയ്യപ്പഭക്ത•ാര്‍ക്ക് റാന്നിയില്‍ എത്താതെ മുണ്ടോലിക്കടവ് പാലം വഴി എരുമേലി -മുക്കൂട്ടുതറ വഴി എളുപ്പത്തില്‍ ശബരിമലയിലത്താം.
