സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ കരാര്‍ നിയമനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്.
പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.