തൃശ്ശൂർ: ഒല്ലുക്കര ബ്ലോക്കിൽ ലൈഫ്മിഷൻ പദ്ധതിയിൽ രണ്ടാഘട്ടം പൂർത്തിയാക്കിയത് 319 ഭവനങ്ങൾ. 379 ഗുണഭോക്തകളാണ് കരാറിൽ ഏർപ്പെട്ടത്. ലൈഫ്മിഷൻ പദ്ധതയിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്.
മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ ലൈഫ്മിഷൻ പദ്ധതിയിൽ 73 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി . രണ്ടാം ഘട്ടം വീടുനിർമ്മാണം 98.2 ശതമാനവും മൂന്നാം ഘട്ടം 79 ശതമാനവും ഭവന നിർമാണം പൂർത്തിയാക്കാൻ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു.79 ഗുണഭോക്തക്കളുമായാണ് കരാർ ഏർപ്പെട്ടത്.
നടത്തറ ഗ്രാമപഞ്ചായത്തിൽ കരാറിൽ ഏർപ്പെട്ട 66 ഗുണഭോക്തകളിൽ 55 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 11 7 വീടുകളിൽ 106 എണ്ണം പൂർത്തിയായി. പുത്തൂർ ഗ്രാമപഞ്ചായത്തിൽ 117 വീടുകളിൽ 85 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി.
ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ, നടത്തറ ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെയും
ജനപ്രതിനിധികളുടെ കുടുംബ സംഗമം ചീഫ് കെ.രാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ഗുണഭോക്തകളും
പങ്കെടുത്തു.