ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു.സംസ്ഥാനതലത്തില്‍ രണ്ടര ലക്ഷം ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയിലൂടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം സാധ്യമായതായി പദ്ധതിയുടെ പൂര്‍ത്തി കരണ പ്രഖ്യാപനം നിര്‍വഹിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാമ്പാടുംപാറ പഞ്ചായത്തുതല ഗുണഭോക്തൃ സംഗമം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സമുഹത്തില്‍ പിന്തളളപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൈത്താങ്ങുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പരമപ്രധാനമാണെന്നു പാമ്പാടുംപാറ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി എം.എം മണി പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് കിട്ടണം. അര്‍ഹതയുള്ള എല്ലാവര്‍ക്കും കിടപ്പാടം ലഭ്യമാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് ഭവന പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ 16,448 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 2445 വീടുകള്‍ പൂര്‍ത്തീകരിച്ചതായും പാമ്പാടുംപാറ പഞ്ചായത്തില്‍ 302 വീടുകളും നിര്‍മിച്ചു നല്‍കിയതായും മന്ത്രി അറിയിച്ചു.

ലൈഫ് മിഷന്‍, ക്ഷേമ പെന്‍ഷന്‍, വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലും വൈദ്യുതി രംഗത്തും സര്‍ക്കാര്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തിയെന്നും അതിന്റെ ഫലമായി പുതിയ മുന്നേറ്റ പാതയിലാണു സംസ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ 1470 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വിജി അനില്‍ കുമാര്‍, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ആനന്ദ് സി.വി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത രാജേഷ്, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷന്‍ സി.എസ് യശോധരന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആരീഫ അയൂബ്, ഷിനി സന്തോഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് ലൈഫ് ഭവന പദ്ധതിയെന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എ.

കാഞ്ചിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് ഗുണഭോക്തൃ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ചുറപ്പുള്ള വീടെന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നമാണ്. ഇത് യഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ സര്‍ക്കാരിന്റെ വക്താവെന്ന നിലയില്‍ സംതൃപ്തിയുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. കൂടാതെ സര്‍ക്കാരിന്റെ ഈ 4 മിഷനുകളില്‍ കൈവരിച്ച പുരോഗതി വളരെ വലുതാണ്. പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരി മൂലമുണ്ടായ കഷ്ടപ്പാടുകളില്‍ സര്‍ക്കാരിന്റെ കൈത്താങ് വലുതായിരുന്നു. ലോക്ക് ഡൌണ്‍ കാലയളവില്‍ പട്ടിണി കൂടാതെ നമുക്ക് കഴിയാന്‍ സാധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും എംഎല്‍എ പറഞ്ഞു.

കാഞ്ചിയാര്‍ പഞ്ചായത്തിലെ 82 ശതമാനം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ അത് നൂറു ശതമാനമാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെസി പറഞ്ഞു. 243 വീടുകളാണ് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.

ജില്ലയില്‍ ലൈഫ് മിഷന്റെ ഭാഗമായി 16448 പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വീട് ലഭ്യമായി. 2012 പേരുടെ ഭവനനിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു. ഇതില്‍ ഭൂരിപക്ഷം പേരുടെയും ഭവനനിര്‍മ്മാണം മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കും. കൂടാതെ പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂമിയുള്ള 3059 പേരുമായി രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ജനുവരി 31 നകം കരാര്‍ ഒപ്പിട്ട് ഭവനനിര്‍മ്മാണം ആരംഭിക്കും.

ഭൂരഹിത ഭവനരഹിതര്‍ക്കായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ അടിമാലിയിലെ ഭവനസമുച്ചയം കൂടാതെ 5 സമുച്ചയങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. കരിമണ്ണൂര്‍ പഞ്ചായത്തില്‍ സമുച്ചയത്തിന്‍രെ നിര്‍മ്മാണം തുടരുന്നു. വാത്തിക്കുടി, കാഞ്ചിയാര്‍, കട്ടപ്പന നഗരസഭ എന്നിവിടങ്ങളിലെ നിര്‍മ്മാണം അടുത്തയാഴ്ച ആരംഭിക്കും. രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയുടെ ഭാഗമായാണ് ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്. കൂടാതെ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയും നടന്നുവരുന്നു. യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ സാലി ജോളി, ജലജ വിനോദ്, രാജലക്ഷ്മി മണ്ണൂര്‍,ബിന്ദു മധുക്കുട്ടന്‍, എന്നിവര്‍ പങ്കെടുത്തു.

കട്ടപ്പന നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നഗരസഭതല ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കട്ടപ്പന നഗരസഭയില്‍ ഈ പദ്ധതി പ്രകാരം 962 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരസഭയെ സംബന്ധിച്ച് വലിയ അഭിമാനം ഉളവാക്കുന്ന പ്രവര്‍ത്തിയാണെന്ന് റോഷി അഗസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. കട്ടപ്പന നഗരസഭയ്ക്ക് എല്ലാവര്‍ക്കും അടച്ചുറപ്പുളള വീടുകള്‍ നിര്‍മ്മിക്കുന്നതിന് നഗരസഭ പ്രാധന ലക്ഷ്യമെന്ന്് ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബേബി, വിദ്യാഭ്യാസ കല-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായ ബിജു, കൗണ്‍സിലര്‍മാര്‍ രാജന്‍ കാലച്ചിറ, ബെന്നികുര്യന്‍, ജോണ്‍ പുരയിടം, ബിനു കേശവന്‍, സിജോമോന്‍ ജോസ്, സോണിയ ജെയ്ബി, ബിന്ദു ലതാ രാജു, ബീനാ സിബി, ബീനാ ടോമി, ഷജി തങ്കച്ചന്‍, ഐബിമോള്‍ രാജന്‍, എന്നിവര്‍ പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല ചടങ്ങിനോടനുബന്ധിച്ച് തൊടുപുഴ നഗരസഭയില്‍ യോഗം നടത്തി. നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിക്ക് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നേതൃത്വം നല്‍കി. സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിനായി നഗരസഭാ ഹാളില്‍ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. നഗരസഭാംഗങ്ങളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. തൊടുപുഴ നഗരസഭയില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം ഇതുവരെ 700 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറി. 98 വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്

ലൈഫ് മിഷനില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ചടങ്ങിന്റെ ഭാഗമായി മുട്ടം പഞ്ചായത്തില്‍ ഗുണഭോക്തൃ സംഗമവും സേവന അദാലത്ത് ഉദ്ഘാടനവും നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോന്‍ അധ്യക്ഷയായി. തൊടുപുഴ ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗ്ലോറി കെ.എ, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പന്‍, മുട്ടം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി അഗസ്റ്റ്യന്‍, ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ദേവസ്യ, പഞ്ചായത്ത് മെമ്പര്‍മാരായ ബിജോയ് ജോണ്‍, ജോസ് കടത്തലക്കുന്നേല്‍, സൗമ്യ സാജബിന്‍, ഡോളി രാജു, റെജി ഗോപി, റെന്‍സി സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ലൗജി എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.