ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ഉറപ്പുവരുത്തി. സിവില്‍ സ്റ്റേഷനിലെ വെയര്‍ ഹൗസിലാണ് മോക്ക് പോള്‍ നടന്നത്. 3506 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4124 ബാലറ്റ് യൂണിറ്റുകള്‍, 4087 വി വിപാറ്റ് എന്നിവയാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാമദേവന്‍ (സിപിഐ), മുഹമ്മദ് സലാം ലബ്ബ (മുസ്ലിം ലീഗ് ), തോമസ് കളരിക്കല്‍ (കേരള കോണ്‍ഗ്രസ്, ഷുക്കൂര്‍ (ഐഎന്‍സി ), സിറാജ്ജുദ്ധീന്‍ (എന്‍സിപി), ഇലക്ഷന്‍ സൂപ്രണ്ട് എസ്. അന്‍വര്‍, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലാണ് മോക് പോള്‍ നടന്നത്.
