തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്നീഷ്യന്‍(ബയോടെക്നോളജി) തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  എം.എസ്.സി/ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോടെക്ക്നോളജിയില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.30 പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.