കയർ ഭൂവസ്ത്ര പദ്ധതിയുടെ സാധ്യതകൾ വിശദീകരിക്കുന്നതിനായി കയർ വികസന വകുപ്പ് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിന്റെ പരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾക്കായി നാളെ (ജനുവരി 30) ഏകദിന സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നെയ്യാറ്റിൻകര നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് നിർവഹിക്കും. കയർ വികസന ഡയറക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിക്കും. കയർ ഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ, കൗൺസിലർ അലിഫാത്തിമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, പ്രോജക്ട് ഓഫീസർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.