വയനാട്:   ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ പരിപാടി നടത്തി. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പ്രാധാന്യം, നിയമത്തിന്റെ പരിധിയിലുള്ള പദ്ധതികള്‍ എന്നിവ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

തോട്ടം തൊഴിലാളികള്‍, ആദിവാസി വിഭാഗക്കാര്‍ എന്നിങ്ങനെയുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാര്‍ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുന്നതിന് കമ്മീഷന്‍ പ്രാധാന്യം നല്‍കുമെന്നും, ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗമായ എം. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. ബി. രാജേന്ദ്രന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കുള്ള ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു, എ.ഡി.എം ഇന്‍ച്ചാര്‍ജ് സി.എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി. സെയ്‌ന, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ലീല തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി.