കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് & സയൻസ് കോളേജിൽ 2014-15 മുതൽ 2017-18 വരെയുള്ള കാലയളവിലെ കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്ത ഡിഗ്രി/പി.ജി വിദ്യാർഥികൾ കോളേജ്ഐഡന്റിറ്റി കാർഡ് സഹിതം ഫെബ്രുവരി 20 നകം തുക വാങ്ങണം. കോഷൻ ഡിപ്പോസിറ്റ് വാങ്ങാത്തവരുടെതുക ഇനിയൊരറിയിപ്പില്ലാതെ സർക്കാരിലേക്ക് അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.