പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത്, 15, 16, 22, 23 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിൽ സിറ്റിംഗ് നടത്തുന്നു. അഞ്ചിനും11നും പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 19നും 26നും മഞ്ചേരി ഇന്ദിരാഗാന്ധിബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാംനിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും, ഇൻഷൂറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.